ഒരു മനുഷ്യനാണങ്ങനെ എന്നോടാവശ്യപ്പെട്ടതെങ്കിൽ
തീർച്ചയായും ഞാനതനുസരിക്കുമായിരുന്നില്ല. മനുഷ്യരെ വിശ്വസിക്കാനാവില്ലെന്ന്
ഞാനെത്രയോ മുമ്പ് തിരിച്ചറിഞ്ഞതാണ്. ചതിക്കുഴികൾ പഞ്ചാരവാക്കുകളുടെയും ആത്മാർഥത
തൊട്ടുതീണ്ടാത്ത ഉപദേശങ്ങളുടെയും മേമ്പൊടികൊണ്ടു മൂടിവച്ചിരിക്കുന്നത് ഒരുപാട് അനുഭവിച്ചറിഞ്ഞതാണ്. ഇവിടെ ഒരു നോക്കുകുത്തിയാണെന്നോടു
വിചിത്രമായിതോന്നാവുന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്-അതെ, ഒരു നോക്കുകുത്തിയുടെ
വേഷം ധരിയ്ക്കാൻ. നോക്കുകുത്തിയുടെ ഐഡന്റിറ്റിയായി ഞാൻ കരുതിപ്പോന്ന, കരിപുരണ്ട, ഏതോ നേഴ്സറിക്കുട്ടി
വരച്ചു വച്ചതുപോലുള്ള, ചോക്കുപൊടി എഴുന്നേറ്റു നിൽക്കുന്ന കണ്ണുകളും മൂക്കും വായുമുള്ള
പൊട്ടക്കലം എന്റെ നേരേ നീട്ടി, അത് തലയിൽ ധരിയ്ക്കാൻ എന്നോട് സ്നേഹപുരസ്സരം മൊഴിയുന്ന ആ
കോലത്തെ അനുസരിയ്ക്കുവാൻ സാഹചര്യങ്ങൾ
എന്നെ നിർബന്ധിയ്ക്കുകയായിരുന്നു.
2013, മേയ് 10, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)