2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച
സ്ത്രീകളെ എങ്ങനെ വശീകരിക്കാം?
“ആദ്യമേ പറയട്ടെ. ഇതൊരു മനശ്ശാസ്ത്ര സമീപനമാണ്. എന്നു കരുതി മനശ്ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമൊന്നുമെടുക്കേണ്ട ആവശ്യമില്ല. ഇതേ തലക്കെട്ടും ഉപശീർഷകവുമൊക്കെ ഉപയോഗിച്ച് ഒരുപാടു കബളിപ്പിക്കലുകൾ, ഏലസ്സ്, മന്ത്രം, യന്ത്രം, ഹിപ്നോട്ടിസം എന്നിങ്ങനെയൊക്കെയുള്ള പേരുകളിൽ നടന്നു വരുന്നത് നാം കാണുന്നുണ്ട്. ഇവിടെ അങ്ങനെ പരാന്നഭോജനം നടത്തി ദഹനക്കേടുണ്ടാക്കാനുള്ള ശ്രമമൊന്നുമില്ല എന്നതാണ് ഒന്നാമത്തെ ഉറപ്പ്. നിങ്ങളുടെ പോക്കറ്റല്ല; സംതൃപ്തിയും ആനന്ദവും മാത്രമാണ് ലക്ഷ്യം.”
ചൂഷണം ചെയ്യപ്പെടുന്നത്
സഹിക്കാനാവാത്ത, വിശ്വാസ വഞ്ചന പൊറുക്കാനാവാത്ത
അയാൾക്ക്, ബാഷ്പീകരിച്ചു തീരാത്ത ശ്വേതകണങ്ങളവശേഷിക്കുന്ന
ഭാര്യയുടെ മുഖം തന്റെ മാറിൽ നിന്ന് അന്നു രാത്രി വേർപെടുത്താനായില്ല.കുറ്റബോധമോ, പശ്ചാത്താപമോ ,ആത്മനിന്ദയോ
കൊണ്ട് ഉറവയെടുത്ത , തന്റെ ജനിതകമാറ്റങ്ങളെ തുടച്ചു നീക്കാൻ ശേഷിയുള്ള
അശ്രു ഗോളങ്ങൾ സ്വന്തം കവിളിലൂടെ നീർച്ചാലു തീർത്ത്, അവളുടെ മൂർദ്ധാവിലേയ്ക്കു
പടരുന്നത് തന്റെ പ്രേമ പൂർത്തീകരണത്തിന്റെ ഉപോത്പന്നമായ സ്വേദ ബിന്ദുക്കളായി അവൾ തെറ്റിദ്ധരിക്കുമെന്ന്
അയാൾക്കറിയാമായിരുന്നു. അതിനൊപ്പം മറ്റൊന്നു കൂടി അയാൾ അറിഞ്ഞു
കഴിഞ്ഞിരുന്നു—സ്ത്രീകളെ എങ്ങനെ വശീകരിക്കാം എന്നല്ല;
പുരുഷന് സ്വയം എങ്ങനെ നിയന്ത്രിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് താൻ
തേടേണ്ടിയിരുന്നതെന്ന്! ***********
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
സ്ത്രീകളെ എങ്ങനെ വശീകരിക്കാം എന്നല്ല; പുരുഷന് സ്വയം എങ്ങനെ നിയന്ത്രിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് താൻ തേടേണ്ടത്,
മറുപടിഇല്ലാതാക്കൂCorrect
അഭിപ്രായത്തിനു നന്ദി.
മറുപടിഇല്ലാതാക്കൂ