തങ്ങളുടെ ഭാഗഥേയം നിർണ്ണയിക്കേണ്ടത് , തങ്ങളെ ചൂഷണം ചെയ്യുന്ന ചൂഷകവർഗ്ഗമോ, മതങ്ങളോ അവ അവതരിപ്പിക്കുന്ന ദൈവങ്ങളോ
അല്ലെന്നും ആ നിർണ്ണയാവകാശം തങ്ങളിൽ തന്നെ നിക്ഷിപ്തമാണെന്നും ഇന്നിന്റെ
അനീതികൾക്കെതിരെ പടയൊരുക്കം നടത്തേണ്ടത് “പതിതരുടെ പിന്മുറക്കാര“ല്ലെന്നും
അത് അനുഭവിയ്ക്കുന്ന തലമുറയുടെ തന്നെ ഉത്തരവാദിത്തമാണെന്നും അടിസ്ഥാന വർഗ്ഗത്തെ ബോധ്യപ്പെടുത്താൻ നാടകം എന്ന കലാരൂപം ഭൂതകാലത്തു വഹിച്ച പങ്കിനെക്കുറിച്ച് ആർക്കും തർക്കമുണ്ടാകാനിടയില്ല.
2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച
2014, ജനുവരി 2, വ്യാഴാഴ്‌ച
മരണാനന്തരം, ഒരു അഗ്നിപരീക്ഷ
കല്യാണിയമ്മ ഒരു കലാകാരിയാണ്. കല
എന്നു കേൾക്കുമ്പോൾ കലാഹൃദയമുള്ള കലാപകാരികളുടെ ചിന്താമണ്ഡലത്തിലരങ്ങേറുന്ന ലേസർ
ഷോയിൽ ഈ കലാകാരിയുടെ കലാവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന രശ്മികളൊന്നും കണ്ടെന്നു വരില്ല.
എന്തെന്നാൽ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കലയിലാണ് ഈയമ്മയുടെ വൈഭവം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)