കല്യാണിയമ്മ ഒരു കലാകാരിയാണ്. കല
എന്നു കേൾക്കുമ്പോൾ കലാഹൃദയമുള്ള കലാപകാരികളുടെ ചിന്താമണ്ഡലത്തിലരങ്ങേറുന്ന ലേസർ
ഷോയിൽ ഈ കലാകാരിയുടെ കലാവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന രശ്മികളൊന്നും കണ്ടെന്നു വരില്ല.
എന്തെന്നാൽ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കലയിലാണ് ഈയമ്മയുടെ വൈഭവം.
പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2014 ജനുവരി 2, വ്യാഴാഴ്‌ച
2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച
ഭർത്താക്കന്മാരുടെയും ഭാര്യമാരുടെയും ശ്രദ്ധയ്ക്ക്
തലക്കെട്ടു കണ്ട് ദാമ്പത്യ ജീവിത വിജയത്തിനു വേണ്ട വിദഗ്ദ്ധോപദേശത്തിനുള്ള പുറപ്പാടാണെന്നു തെറ്റിദ്ധരിക്കല്ലേ. വിവാഹിതർ മാത്രമല്ല വിവാഹിതരായേക്കുമെന്ന് ഉറപ്പുള്ളവരും വിവാഹമേ വേണ്ടാ എന്നു തീരുമാനിച്ചു
വച്ചിരിക്കുന്നവരും വിവാഹസ്വപ്നങ്ങൾ നെയ്യാനായി സൂചിയിൽ നൂലു കോർക്കാൻ പ്രായമായിട്ടില്ലാത്തവരും ഇതു വായിക്കുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല. കാരണം,
ഇത് കൗൺസലിംഗ് എന്നു പേരുമാറ്റി
പുതിയ കുപ്പിയിൽ പുതിയ രൂപത്തിലിറക്കുന്ന ഉപദേശക്കഷായമല്ല. വിമർശനം എന്ന
പോലെ തന്നെ സ്വീകരിക്കുവാൻ ഏറ്റവും മടിയുള്ളതും ദാനം ചെയ്യാൻ ഒട്ടും മടികാണിക്കാത്തതുമായ
അസംസ്കൃത വസ്തുവാണല്ലോ നമുക്ക് ഉപദേശവും ആയതിനാൽ ഇക്കാലത്തെ കോമഡി സ്കിറ്റു
(കിറ്റ്?) കളിൽ കാണുന്നതു പോലെ അവസാനം ഒരു
“ഭയങ്കര” മെസേജ് നൽകുന്ന കാര്യം ഇവിടെ പരിഗണിയ്ക്കുന്നേയില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)