2016 ഡിസംബർ 12, തിങ്കളാഴ്ച
2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച
2015 സെപ്റ്റംബർ 13, ഞായറാഴ്‌ച
2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച
ആങ്ങള തെയ്യം - നാടകം മരിച്ചിട്ടില്ല
തങ്ങളുടെ ഭാഗഥേയം നിർണ്ണയിക്കേണ്ടത് , തങ്ങളെ ചൂഷണം ചെയ്യുന്ന ചൂഷകവർഗ്ഗമോ, മതങ്ങളോ അവ അവതരിപ്പിക്കുന്ന ദൈവങ്ങളോ
അല്ലെന്നും ആ നിർണ്ണയാവകാശം തങ്ങളിൽ തന്നെ നിക്ഷിപ്തമാണെന്നും ഇന്നിന്റെ
അനീതികൾക്കെതിരെ പടയൊരുക്കം നടത്തേണ്ടത് “പതിതരുടെ പിന്മുറക്കാര“ല്ലെന്നും
അത് അനുഭവിയ്ക്കുന്ന തലമുറയുടെ തന്നെ ഉത്തരവാദിത്തമാണെന്നും അടിസ്ഥാന വർഗ്ഗത്തെ ബോധ്യപ്പെടുത്താൻ നാടകം എന്ന കലാരൂപം ഭൂതകാലത്തു വഹിച്ച പങ്കിനെക്കുറിച്ച് ആർക്കും തർക്കമുണ്ടാകാനിടയില്ല.
2014 ജനുവരി 2, വ്യാഴാഴ്‌ച
മരണാനന്തരം, ഒരു അഗ്നിപരീക്ഷ
കല്യാണിയമ്മ ഒരു കലാകാരിയാണ്. കല
എന്നു കേൾക്കുമ്പോൾ കലാഹൃദയമുള്ള കലാപകാരികളുടെ ചിന്താമണ്ഡലത്തിലരങ്ങേറുന്ന ലേസർ
ഷോയിൽ ഈ കലാകാരിയുടെ കലാവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന രശ്മികളൊന്നും കണ്ടെന്നു വരില്ല.
എന്തെന്നാൽ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കലയിലാണ് ഈയമ്മയുടെ വൈഭവം.
2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച
ഭർത്താക്കന്മാരുടെയും ഭാര്യമാരുടെയും ശ്രദ്ധയ്ക്ക്
തലക്കെട്ടു കണ്ട് ദാമ്പത്യ ജീവിത വിജയത്തിനു വേണ്ട വിദഗ്ദ്ധോപദേശത്തിനുള്ള പുറപ്പാടാണെന്നു തെറ്റിദ്ധരിക്കല്ലേ. വിവാഹിതർ മാത്രമല്ല വിവാഹിതരായേക്കുമെന്ന് ഉറപ്പുള്ളവരും വിവാഹമേ വേണ്ടാ എന്നു തീരുമാനിച്ചു
വച്ചിരിക്കുന്നവരും വിവാഹസ്വപ്നങ്ങൾ നെയ്യാനായി സൂചിയിൽ നൂലു കോർക്കാൻ പ്രായമായിട്ടില്ലാത്തവരും ഇതു വായിക്കുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല. കാരണം,
ഇത് കൗൺസലിംഗ് എന്നു പേരുമാറ്റി
പുതിയ കുപ്പിയിൽ പുതിയ രൂപത്തിലിറക്കുന്ന ഉപദേശക്കഷായമല്ല. വിമർശനം എന്ന
പോലെ തന്നെ സ്വീകരിക്കുവാൻ ഏറ്റവും മടിയുള്ളതും ദാനം ചെയ്യാൻ ഒട്ടും മടികാണിക്കാത്തതുമായ
അസംസ്കൃത വസ്തുവാണല്ലോ നമുക്ക് ഉപദേശവും ആയതിനാൽ ഇക്കാലത്തെ കോമഡി സ്കിറ്റു
(കിറ്റ്?) കളിൽ കാണുന്നതു പോലെ അവസാനം ഒരു
“ഭയങ്കര” മെസേജ് നൽകുന്ന കാര്യം ഇവിടെ പരിഗണിയ്ക്കുന്നേയില്ല.
2013 ഓഗസ്റ്റ് 11, ഞായറാഴ്‌ച
ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്
“ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതല്ലേ…ഇത്തിരി ആർഭാടമൊക്കെ കാട്ടി അവിസ്മരണീയമാക്കിയില്ലെങ്കിൽ പിന്നെന്തു ജീവിതം?” --മുഴുത്ത അസൂയ പൂഴ്ത്തിവച്ച്,
അഭ്യുദയകാംക്ഷികളായി പ്രച്ഛന്ന വേഷമിടുന്ന കണ്ണുകടിയ്ക്കാരുടെ “ഇത്രയൊക്കെ വേണോ?”
എന്ന ചോദ്യത്തിന് പുഷ്പാംഗദൻ
ആവർത്തിച്ചു കൊണ്ടിരുന്ന മറുപടി അയാളുടെ ജീവിത ദർശനം തന്നെയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)


