ആകാശത്തിന്റെ വിരിമാറിലൂടെ ചിറകു വിരിച്ച് പറന്നു നടക്കുന്ന ഒരു ചെറുപക്ഷി പോലും ഇങ്ങനെ അഹങ്കരിക്കുകയില്ല. ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് അല്പമെങ്കിലും ചിന്തിച്ച് നോക്കിയിട്ടുള്ളവര്‍ക്ക് ഇങ്ങനെ അഹങ്കരിക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. ലോകം മുഴുവന്‍ തനിക്കായി സൃഷ്ടിക്കപ്പെട്ടതാണെന്നും താനില്ലെങ്കില്‍ ഈ ലോകമില്ലാ എന്നുമൊക്കെ തോന്നിപ്പോവുന്നത് ചുരുക്കിപ്പറഞ്ഞാല്‍ ഉന്മാദ രോഗത്തിന്റെ ലക്ഷണം തന്നെയാണ്.
2011, ഓഗസ്റ്റ് 26, വെള്ളിയാഴ്ച
2011, ഓഗസ്റ്റ് 14, ഞായറാഴ്ച
സ്വാതന്ത്ര്യം
ഇന്നലെ മറൈന്‍ ഡ്രൈവിലെ വാക്ക് വേയില്‍ കുടുംബവുമൊത്തിരിക്കുമ്പോള്‍ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് രണ്ടുവാക്കു പറയുവാന്‍ ആവശ്യപ്പെട്ട ചാനല്‍ പ്രതിനിധിയോട് "താല്പര്യമില്ലാ" എന്നു പറഞ്ഞപ്പോള്‍ എന്തായിരിക്കും ആ ചെറുപ്പക്കാരന് കരുതിയിട്ടുണ്ടാവുക. ചാനലില്‍ തല കാണിക്കാന്‍ ലഭിച്ച അവസരം തുലച്ച വിഡ്ഡിയെന്നോ, ദേശാഭിമാന ബോധമില്ലാത്ത കഴുതയെന്നോ, ക്യാമറയും മൈക്കും കണ്ടു വിരണ്ടു പോയ ഭീരുവേന്നോ? ക്ഷമിക്കുക, പ്രിയ സഹോദരാ.......... താല്പര്യമില്ലായ്മയുടെ കാരണമന്വേഷിച്ച് ബുദ്ധിമുട്ടിക്കാതിരുന്നതിന് നന്ദി
2011, ജൂലൈ 2, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)