2013 ഫെബ്രുവരി 17, ഞായറാഴ്‌ച

നിങ്ങൾ വലിയ പുള്ളിയാണോ?




സി..ഡി. മൂസ എന്ന സിനിമയിൽ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നതുപോലെ, സ്വയം വിശകലനം ചെയ്ത് താനൊരു മഹാ സംഭവമാണെന്ന തീരുമാനത്തിലെത്തിച്ചേരുന്നത് മനുഷ്യജീവിതത്തിൽ അപൂർവ്വ സംഭവമൊന്നുമല്ല. ചുറ്റുപാടുകളെക്കുറിച്ച് യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുന്നവരൊക്കെ ആ നിഗമനം നൽകുന്ന സന്തോഷം നിലനിർത്താൻ തങ്ങൾക്ക് യാതൊരു യോഗ്യതയുമില്ല എന്ന തിരിച്ചറിവിൽ, ഒരു ചെറു പരിഹാസച്ചിരിയോടെ അത്തരം ചിന്തകളെ മനസ്സിന്റെ ചവറ്റുകുട്ടയിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്തു വരാറുള്ളത്.

2013 ജനുവരി 29, ചൊവ്വാഴ്ച

ഒരു പുര കത്തുന്നുണ്ട്

ഒരു കടങ്കഥ. ഈ കടങ്കഥ പ്രസക്തമാകുന്നത് ഒരു ദശകത്തിനു മുമ്പെങ്കിലുമാണ്. തെളിച്ചു പറഞ്ഞാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുന്നതിനും മുമ്പ്. കടങ്കഥയുടെ ഉത്തരത്തിലേക്കു നയിക്കുന്ന സൂചനകളിതാണ് :
യഥാർത്ഥത്തിൽ ഇല്ലാത്തത്; എന്നാൽ അനുഭവത്തിൽ ഉള്ളത്, ശാസ്ത്രീയമായി അടിത്തറയില്ലാത്തത്; എന്നാൽ സാമൂഹ്യമായി ബലിക്കല്ലുകൾ തീർത്തത്, പലരും പരസ്യമായി തള്ളിപ്പറയുന്നത്; എന്നാൽ രഹസ്യമായി നെഞ്ചോടു ചേർക്കുന്നത്.
ഈ കടങ്കഥയുടെ ഉത്തരം നമ്മുടെ ദൃഷ്ടി ചെന്നെത്തുന്ന ഓരോ മുക്കിൽ നിന്നും മൂലയിൽ നിന്നും നമ്മെ നോക്കി പല്ലിളിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ പല സന്ദർഭങ്ങളിലും പൂരിപ്പിച്ചു കൊടുക്കേണ്ട ഒരു കോളമായി, നമ്മുടെ ശാസ്ത്രബോധത്തിന് പൂരിപ്പിക്കാനാവാത്ത ഒരു സമസ്യയായി നമുക്കു നേരെ ഒരു ചോദ്യചിഹ്നമായി നിവർന്നു നിൽക്കുന്നു, ഈ കടങ്കഥയുടെ ഉത്തരം – ജാതി!

2013 ജനുവരി 13, ഞായറാഴ്‌ച

ആണുങ്ങൾക്കെന്തു പറ്റി?

 
ആണുങ്ങൾക്കെന്തുപറ്റി എന്നാണോ ആണത്തത്തിനെന്തുപറ്റി എന്നാണോ ചോദിക്കേണ്ടത്? ആണുങ്ങൾ എന്നത് പ്രകൃതിയിലെ ഒരു യാഥാർഥ്യവും ആണത്തം എന്നത് അവരുടെ സങ്കല്പവുമാകുമ്പോൾ ആദ്യത്തെ ചോദ്യത്തിനു തന്നെയാണ് പ്രസക്തി . എന്തേ ഇപ്പോഴിങ്ങനെ ഒരു ചോദ്യമെന്നാണോ? ഇപ്പോഴല്ലാതെ ഇനിയെപ്പോഴാണ് നാമീ ചോദ്യം സ്വയം ചോദിയ്ക്കേണ്ടത്.

2011 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

അഹങ്കാരം@മനുഷ്യന്‍


ആകാശത്തിന്‍റെ വിരിമാറിലൂടെ ചിറകു വിരിച്ച് പറന്നു നടക്കുന്ന ഒരു ചെറുപക്ഷി പോലും ഇങ്ങനെ അഹങ്കരിക്കുകയില്ല. ജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് അല്പമെങ്കിലും ചിന്തിച്ച് നോക്കിയിട്ടുള്ളവര്‍ക്ക് ഇങ്ങനെ അഹങ്കരിക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. ലോകം മുഴുവന്‍ തനിക്കായി സൃഷ്ടിക്കപ്പെട്ടതാണെന്നും താനില്ലെങ്കില്‍ ഈ ലോകമില്ലാ എന്നുമൊക്കെ തോന്നിപ്പോവുന്നത് ചുരുക്കിപ്പറഞ്ഞാല്‍ ഉന്‍മാദ രോഗത്തിന്‍റെ ലക്ഷണം തന്നെയാണ്.

2011 ഓഗസ്റ്റ് 14, ഞായറാഴ്‌ച

സ്വാതന്ത്ര്യം

            ഇന്നലെ മറൈന്‍ ഡ്രൈവിലെ വാക്ക് വേയില്‍ കുടുംബവുമൊത്തിരിക്കുമ്പോള്‍ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് രണ്ടുവാക്കു പറയുവാന്‍ ആവശ്യപ്പെട്ട ചാനല്‍ പ്രതിനിധിയോട് "താല്പര്യമില്ലാ" എന്നു പറഞ്ഞപ്പോള്‍ എന്തായിരിക്കും ആ ചെറുപ്പക്കാരന്‍ കരുതിയിട്ടുണ്ടാവുക. ചാനലില്‍ തല കാണിക്കാന്‍ ലഭിച്ച അവസരം തുലച്ച വിഡ്ഡിയെന്നോ, ദേശാഭിമാന ബോധമില്ലാത്ത  കഴുതയെന്നോ, ക്യാമറയും മൈക്കും കണ്ടു വിരണ്ടു പോയ ഭീരുവേന്നോ? ക്ഷമിക്കുക, പ്രിയ സഹോദരാ.......... താല്പര്യമില്ലായ്മയുടെ കാരണമന്വേഷിച്ച് ബുദ്ധിമുട്ടിക്കാതിരുന്നതിന് നന്ദി

2010 മേയ് 26, ബുധനാഴ്‌ച

കേരള മോഡല്‍ കൃഷി


ഇത്‌ കേരളത്തിലെ ഒരു പഴയ കൃഷിയിടമാണ്‌. സ്ഥലം പറയുന്നില്ല. പണ്ട്‌ ഒരുപാടു പേരെ ഊട്ടിയതാണീ വയല്‍. ഇന്നും അതിനു തയ്യാറാണ്‌. പക്ഷെ ഇങ്ങനെ തരിശായിക്കിടക്കാനാണ്‌ യോഗം.

ജാലകം