പണ്ട്.......
1. ഇര തേടിപ്പിടിച്ച് വിശപ്പുമാറ്റിയ ചെന്നായ ഇനിയൊന്നു വിശ്രമിക്കുവാൻ തീരുമാനിച്ചു. വിശ്രമസ്ഥലം ഒരുക്കുവാനായി അത് മൂന്നുനാലുവട്ടം ഒന്നു കറങ്ങിത്തിരിഞ്ഞു. അതാ ചുറ്റുപാടുമുണ്ടായിരുന്ന പുല്ലൊക്കെ ഒതുങ്ങി സൗകര്യപ്രദമായ ഒരിടം സജ്ജമായിരിക്കുന്നു. തന്റെ ശരീരം കൊണ്ടു വകഞ്ഞുമാറ്റിയ പുല്ലും ചെടികളും ഇപ്പോൾ ഒരു മെത്തയായിരിക്കുന്നു. അവിടെ തന്റെ ശരീരം പ്രതിഷ്ഠിച്ച് അത് വിശ്രമിക്കുവാൻ തുടങ്ങി. .................
2. വഴിതെറ്റി മറ്റൊരു ഗോത്രത്തിൽ വന്നു പെട്ട ആദിമ മനുഷ്യനായ "അതിഥിയെ" "ആതിഥേയർ" പിടികൂടി തലകീഴായി കെട്ടിത്തൂക്കി തീകൊടുത്തു. ആ അഗ്നിയുടെ വെളിച്ചവും കരിഞ്ഞ ശരീരത്തിന്റെ ഗന്ധവും ആ ആദിമ ഗോത്രാംഗങ്ങളെയും അവരുടെ ദൈവത്തേയും ഉന്മാദത്തിലാക്കി, ഉത്സവലഹരിയിലാക്കി. അന്യഗോത്രത്തിലൊരുവന്റെ സാന്നിദ്ധ്യമുണ്ടായാൽ ഗോത്ര വിശുദ്ധി നശിക്കും. ദൈവങ്ങൾ കോപിക്കും അതായിരുന്നുവത്രേ ഈ ശിക്ഷാവിധിയ്ക്കു കാരണം. ഏതാനും നാളുകൾക്ക് മുമ്പ് തങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെ ഈ കരിഞ്ഞു പോയവന്റെ ഗോത്രവും അവന്റെ ദൈവവും കൂടി ചുട്ടുതിന്നതിന് പ്രതികാരവും കൂടിയായി ഈ നരബലി.

ഇന്ന്..........
1. ചെന്നായയുടെ പിന്മുറക്കാരായ പട്ടികൾ (വംശ ശുദ്ധി നിലനിർത്തുന്ന, കലർപ്പില്ലാത്ത നാടൻ ഇനങ്ങൾ) ഇന്നും വിശ്രമിക്കാൻ കിടക്കുന്നതിനു മുമ്പ് മൂന്നുനാലു വട്ടം ഒന്നു കറങ്ങിത്തിരിയും. പുല്ലും വയ്ക്കോലുമില്ലെങ്കിലും ശീലിച്ചു വന്നത് ചുമ്മാ തുടരുന്നു. ചുമ്മാ, വെറുതേ...... എന്തിനോ വേണ്ടി കറങ്ങുന്നു ...
2. ഗോത്രങ്ങളുടെ ആധുനിക വകഭേദങ്ങളായ മതങ്ങളുടെ പേരിൽ ആധുനിക മനുഷ്യനും നരബലികൾ നടത്തിക്കൊണ്ടിരിക്കുന്നു. അപരന്റെ ശരീരത്തിൽ തന്റെ വിശ്വാസ ദംഷ്ട്രകൾ കുത്തിയിറക്കി ജീവനെടുത്തുകൊണ്ട്, ആവാസ സ്ഥലങ്ങൾ അഗ്നിക്കിരയാക്കിക്കൊണ്ട്, അടിക്കാനും തിരിച്ചടിക്കാനും ആഹ്വാനം ചെയ്തു കൊണ്ട് മദ ഊളകൾ മദിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, ഈ "ശുദ്ധിക്രിയ"കളെയൊക്കെ ന്യായീകരിക്കാൻ ഇവർക്കൊന്നും തങ്ങളുടെ മുൻഗാമികളുടെ അത്രപോലും പാടുപെടേണ്ടി വരുന്നില്ല!
രണ്ടു കാലഘട്ടങ്ങളിലും തമ്മിൽ ഭേദം നായകൾ തന്നെയാണ്. അവരീ ആചാരങ്ങളെയൊന്നും ന്യായീകരിക്കുന്നില്ല; അവരുടെ കറക്കം കൊണ്ട് ലോകത്തിനൊരു നഷ്ടവും സംഭവിക്കുന്നുമില്ല, സംഭവിച്ചിട്ടുമില്ല!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ