ഇത് കേരളത്തിലെ ഒരു പഴയ കൃഷിയിടമാണ്. സ്ഥലം പറയുന്നില്ല. പണ്ട് ഒരുപാടു പേരെ ഊട്ടിയതാണീ വയല്‍. ഇന്നും അതിനു തയ്യാറാണ്. പക്ഷെ ഇങ്ങനെ തരിശായിക്കിടക്കാനാണ് യോഗം.
2010 മേയ് 19, ബുധനാഴ്ച
ഇന്നലെ രാത്രി മുഴുവന്‍ കായലിലായിരുന്നു. കരയിലുള്ളവരുടെ തീന്മേശയിലേക്ക് വിഭവങ്ങള്‍ തേടുകയായിരുന്നു, ഈ മത്സ്യബന്ധന നൌകകള്‍. . രാത്രിയിലെ അലച്ചിലിനു ശേഷം അല്പം വിശ്രമം. വരാപ്പുഴ ദേവസ്വം പാടത്തു നിന്നുള്ള ദൃശ്യം