നമ്മുടെ പത്രങ്ങളിലെ സ്പോർട്ട്സ് പേജുകളിൽ നാം കണ്ടു പരിചയിച്ചിട്ടുള്ള ഒരു പ്രവണതയുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു കളി ജയിച്ചാൽ, കളി ജയിച്ച രീതിയേയും കളി ജയിപ്പിച്ച കളിക്കാരെയും പുകഴ്ത്തി പുകഴ്ത്തി ടീമിനെയും കളിക്കാരെയും ബഹിരാകാശ നിലയത്തിൽ കൊണ്ടുചെന്നു നിർത്തും. തൊട്ടടുത്ത ദിവസം ഒരു കളി തോറ്റാൽ അവരെ അവിടുന്ന് വലിച്ച് താഴെയിട്ട് ചെളിയിൽ ചവിട്ടിത്താഴ്ത്തും. ഇന്നലത്തെ വീരനായകൻ ഇന്ന് അധമനായ വില്ലനും കോമാളിയുമാകും. തലേന്ന് വിജയത്തെ വിശേഷിപ്പിക്കാൻ ആലങ്കാരിക പദങ്ങൾ നിരവധി മെനഞ്ഞെടുത്ത അതേ തൂലികയിൽ നിന്നു തന്നെ പിറ്റേ ദിവസം പരിഹാസത്തിന്റെ മുള്ളുകൾ വച്ച ഇകഴ്ത്തലുകൾ പിറന്നു വീഴും.
Sunday, July 7, 2013
Subscribe to:
Posts (Atom)